വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കണ്ണൂർ: ഭരണഘടന വിരുദ്ധമായ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് റെയിൽവേ സ്റ്റേഷൻ മുൻപിൽ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ മൗലവി ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രെട്ടറി ശകീൽ എൻ പി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷഫീക് പി സി ജില്ലാ കമ്മിറ്റി അംഗങ്ങളായ എ സി ജലാലുദ്ധീൻ എ ഫൈസൽ, റഫീഖ് കീച്ചേരി , സുനീർ പൊയ്‌തും കടവ് തുടങ്ങിയവർ നേതൃത്വം നൽകി.
പോസ്റ്റ്: അബൂബക്കർ പുറത്തീൽ, 01ഏപ്രിൽ-2025, ന്യൂസ് ഓഫ് കേരളം, കണ്ണൂർ.

Comments