ഗതാഗതം നിരോധിച്ചു.




കണ്ണൂർ : പയ്യന്നൂർ സൗത്ത് ബസാർ-കണ്ടങ്കാളി-കുറുംകടവ്-പുന്നക്കടവ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 28 മുതൽ ജനുവരി 27 വരെ ഇതുവഴി വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. പയ്യന്നൂർ സൗത്ത് ബസാറിൽ നിന്ന് കണ്ടങ്കാളി അമ്പലം റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റേഡിയം-ടി പി സ്റ്റോർ-പുതിയ ബസ് സ്റ്റാന്റ് റോഡ്-മാവിച്ചേരി സോഡാ കമ്പനി റോഡ് വഴി കണ്ടങ്കാളി ഭാഗത്തേക്കും തിരിച്ചും പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.