പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു.



വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ (95) കാലം ചെയ്തു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പോപ്പ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. എട്ടു വര്‍ഷത്തോളം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ശേഷം അനാരോഗ്യം കാരണം  സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 2005 ല്‍ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. തുടര്‍ന്ന് വത്തിക്കാനിലെ ആശ്രമത്തില്‍ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം.  

Comments