മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ : പിടിയിലായത് കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനി.



കണ്ണൂർ : മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ  കണ്ണോത്തുംചാൽ ഭാഗങ്ങളിൽ  നടത്തിയ പരിശോധനയിലാണ്   കെഎൽ - 59 - 7567 കാറിൽ കടത്തി കൊണ്ടു വന്ന 132  ഗ്രാം എംഡിഎംഎ പിടികൂടിയത്. കണ്ണൂർ കണ്ണൂക്കര മാണിക്കക്കാവിന് സമീപം സലീം ക്വാർട്ടേഴ്സിൽ റിയാസ് സാബിർ (36) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന്  എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ റിയാസെന്ന് എക്സൈസ് പറഞ്ഞു. ആഴ്ച്ചകളോളമായി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ  കണ്ടെടുത്ത എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബിജു. സി. കെ, പ്രവീൺ. എൻ. വി. പ്രിവന്റീവ് ഓഫീസർ ഗ്രേഡ്  ദിനേശൻ. പി.കെ,  സിവിൽ എക്‌സൈസ് ഓഫീസർമാരായ  സജിത്ത്.എം, രജിത്ത് കുമാർ. എൻ.റോഷി. കെ. പി, അനീഷ്. ടി.വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ദിവ്യ. വി. വി, ഷമീന. എം. പി.സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ  അജിത്ത്.സി  എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam