സോഷ്യൽ മീഡിയ പട്രോളിംഗ്: ഇൻസ്റ്റാഗ്രാം വഴി മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ.







സോഷ്യൽ മീഡിയ പട്രോളിംഗ്: ഇൻസ്റ്റാഗ്രാം വഴി മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ.ചേർത്തല സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് കഞ്ചാവുമായി ചേർത്തല എക്‌സൈസിന്റെ  പിടിയിലായി. ഇയാൾ  'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം കമ്മ്യുണിറ്റി തുടങ്ങുകയും അതുവഴി കഞ്ചാവ് ഹാഷിഷ് ഓയിൽ തുടങ്ങിയ മയക്കുമരുന്നുകളുടെ ഫോട്ടോകളും റീലുകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുപതിനായിരത്തിലധികം ഫോളോവെഴ്‌സ് ഉണ്ടായിരുന്ന ഈ അക്കൗണ്ടിൽ ഭൂരിഭാഗവും യുവതീ യുവാക്കൾ ആയിരുന്നു. എക്സൈസ് വകുപ്പ് സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനായി ആരംഭിച്ച  സൈബർ  പട്രോളിംഗ് ന്റെ ഭാഗമായിട്ടാണ് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പ്രൊഫൈൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് ചേർത്തല സ്വദേശികളായ രണ്ടു യുവാക്കളെയും സൈബർ പട്രോളിംഗിന്റെ ഭാഗമായി എക്സൈസ് പിടികൂടിയിരുന്നു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.