കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തിയിരുന്നവർ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ;







കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക്  ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തിയിരുന്നവർ എക്സൈസിന്റെ പിടിയിൽ. പുനലൂർ എക്സൈസ് സർക്കിൾ  പാർട്ടി നടത്തിയ  വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന 32 ഗ്രാം എംഡിഎംഎ , 17 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയത്. മലപ്പുറം  തിരൂരങ്ങാടി സ്വദേശിയായ  ഷംനാദ് (34 ), കാസർക്കോട്  മഞ്ചേശ്വരം സ്വദേശിയായ  ഇമ്രാൻ (29 ) എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തു. ചെറിയ അളവിൽ എംഡിഎംഎ തൂക്കി വില്പന നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇവരുടെ കൈവശം ഉണ്ടായിരുന്നു.  കേസ് എടുത്ത പാർട്ടിയിൽ പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ, പ്രിവൻ്റിവ് ഓഫീസർമാരായ അൻസാർ എ, ശ്രീകുമാർ കെ പി, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവർ ഉണ്ടായിരുന്നു.

 



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam