സുൽത്താൻ ബത്തേരിയിൽ 54.528 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.






വയനാട് : സുൽത്താൻബത്തേരിയിൽ 54.528 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര  സ്വദേശി റഷീദ് സി പി (34) ആണ് എക്സൈസ് പിടിയിലായത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.ആർ ഹരിനന്ദനനും പാർട്ടിയും ചേർന്നാണ് മോട്ടോർ സൈക്കിളിൽ വന്ന പ്രതിയെ പിടികൂടി മയക്കുമരുന്ന് കണ്ടെടുത്തത്. കോഴിക്കോട് ടൗണിൽ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു എംഡിഎംഎ . 10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു , ബിനുമോൻ ,ജലജ , ഷാനിയ, ഡ്രൈവർ അൻവർ എന്നിവർ ഉണ്ടായിരുന്നു.

 



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam