.കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.








കണ്ണൂർ : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഇന്നലെ കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാർ ഐ.പി.എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക്
മെമെന്റോയും പ്രശംസ പത്രവും  നൽകി ആശംസകള്‍ നേര്‍ന്നു. സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ്  ദിനേശ് കുമാർ.വി തലശ്ശേരി പോലീസ് സ്റ്റേഷൻ, സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ്  മനോഹരൻ.പി പാനൂർ പോലീസ് സ്റ്റേഷൻ, സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് നസീമ .പി  വുമൺസ് സെൽ കണ്ണൂർ സിറ്റി,  സീനിയർ സിവിൽ പോലീസ് ഓഫീസർ  (ഡ്രൈവർ) സനിൽ കുമാർ.പി കൊളവല്ലൂർ പോലീസ് സ്റ്റേഷൻ, എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്.






ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam