കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി തലശ്ശേരി ട്രാഫിക് പോലീസ്.





കണ്ണൂർ : കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നൽകി തലശ്ശേരി ട്രാഫിക് പോലീസ്. യുവാവിന്റെ കളഞ്ഞു പോയ പേഴ്സാണ് തലശ്ശേരി പോലീസിന്റെ ഇടപെടലിലൂടെ യുവാവിന് തിരികെ നൽകിയത്. പ്രധാനപെട്ട ഡോക്യുമെന്റ്, കാർഡുകൾ അടങ്ങിയ  പേഴ്‌സ് ലഭിച്ച ഉടനെ ജിഡി ചാർജ് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ പി. ബിജു ഉടമസ്ഥനെ ബന്ധപ്പെടാനുള്ള നമ്പറോ, ഒന്നും ഇല്ലാത്തതിനാൽ   പെഴ്സിലുണ്ടായിരുന്ന തലശ്ശേരി സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ഷീട്ടിലെ പേരിലുള്ള ആളുടെ മൊബൈൽ നമ്പർ  ആശുപത്രിയിൽ വിളിച്ചു വാങ്ങിയിട്ട് തലശ്ശേരി ട്രാഫിക് എസ്ഐ ആരോൺ റോണിയുടെ നിർദേശപ്രകാരം ഉടമസ്ഥനെ ട്രാഫിക് യൂണിറ്റിൽ വിളിച്ചു വരുത്തി  എഎസ്ഐ ബിജു പേഴ്‌സ് തിരികെ ഏൽപ്പിച്ചു. നിറപുഞ്ചിരി നൽകി പോലീസിന് നന്ദിയും  പറഞ്ഞു നസീഫ് പോകുകയും ചെയ്തു.
- അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam