വയനാട് ബാവലി ചെക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് പിടികൂടി; മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം എംഡിഎംഎ കടത്താൻ നോക്കിയത്. News








വയനാട് : വയനാട് ബാവലി ചെക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് പിടികൂടി. മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം എംഡിഎംഎ കടത്താൻ നോക്കിയത്. മാനന്തവാടി കണിയാരം സ്വദേശി അനുരാഗ് പി. അശോകൻ എന്ന ഇയാളെ അറസ്റ്റ് ചെയ്തു മയക്കുമരുന്നും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എ മുരുഗദാസ്, ഐ ബി  പ്രിവന്റീവ് ഓഫീസർ V രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ വൈശാഖ്, എം അർജുൻ, നിക്കോളാസ് ജോസ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. 

 



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam