കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റിൽ ഡിഎച്ച്ക്യു കണ്ണൂർ സിറ്റി ചാമ്പ്യന്മാരായി. Kannur city police news













കണ്ണൂർ : തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റിൽ ഡിഎച്ച്ക്യു കണ്ണൂർ സിറ്റി  ചാമ്പ്യന്മാരായി. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ  ഏപ്രിൽ 26,27 തീയ്യതികളിലായി നടന്ന രണ്ടാമത്  കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റ് സമാപിച്ചു.  138 പോയിന്‍റ് കരസ്ഥമാക്കി ഡി എച്ച് ക്യു കണ്ണൂർ സിറ്റി ചാമ്പ്യന്മാരായി .  82 പോയിന്റ് കരസ്ഥമാക്കി കണ്ണൂര്‍ സബ്ബ്‌ ഡിവിഷൻ റണ്ണറപ്പായി , കണ്ണൂർ,തലശ്ശേരി, കൂത്തുപറമ്പ സബ്ബ് ഡിവിഷനുകളിലെ പോലീസ് സ്റ്റേഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ഡി എച്ച് ക്യു എന്നിവിടങ്ങളിലെ പോലീസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുത്തു.മികച്ച രീതിയിൽ മാർച്ച്‌ ചെയ്ത പ്ലാട്ടൂൺ ആയി കൂത്തുപറമ്പ് സബ്ബ്‌ ഡിവിഷനെയും രണ്ടാമതായി ഡി എച്ച് ക്യു കണ്ണൂർ സിറ്റിയെയും തിരഞ്ഞെടുത്തു. 15 പോയിന്‍റുകള്‍ വീതം നേടി മരിയ ജോസ്  എസ്ഐ ഡി‌എച്ച്‌ക്യൂ കണ്ണൂർ സിറ്റി , സി.പി.ഒ അനുശ്രീ  ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സി.പി.ഒ ഷീജ കെ വി  കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. നോർത്ത് സോണൽ ഐ ജി  നീരജ് കുമാർ ഗുപ്ത ഐ.പി.എസ്  വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍  അജിത് കുമാർ ഐ.പി.എസ് , തലശ്ശേരി എഎസ്പി  അരുൺ കെ പവിത്രൻ ഐ.പി.എസ്, കണ്ണൂര്‍ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്. എ വി പ്രദീപ്  തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments