കണ്ണൂര്‍ സിറ്റി പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. News

























കണ്ണൂർ : സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 30-04-2023 നു കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിക്കുന്നവർക്ക്  യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസ് വിരമിക്കുന്നവർക്ക് മെമെന്റോയും പ്രശംസ പത്രവും  നൽകി ആശംസകള്‍ നേര്‍ന്നു.  സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ്  സുനിൽ കുമാർ കെ    തലശ്ശേരി പോലീസ് സ്റ്റേഷൻ , സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് )  പുരുഷോത്തമൻ എം. പാനൂർ പോലീസ് സ്റ്റേഷൻ,  സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) മുരളീധരൻ കെ,  ഡിഎച്ച്ക്യു കണ്ണൂർ സിറ്റി, സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) ചന്ദ്രൻ എ പി  മയ്യിൽ പോലീസ് സ്റ്റേഷൻ ,   ഹെഡ് ക്ലർക്ക് ഡിപിഒ കണ്ണൂർ സിറ്റി പ്രമോദ് കെ ,സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ്  (ഗ്രേഡ് ) ഡി വി ആർ  മധുസൂദനൻ പി ഡിഎച്ച് ക്യു കണ്ണൂർ സിറ്റി , ക്യാമ്പ് ഫൊളോവർ  സജീവൻ ബി വി, ഡി എച്ച് ക്യു കണ്ണൂർ സിറ്റി എന്നിവരാണ്   വിരമിക്കുന്നത്.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments