അധ്യാപക ഒഴിവുകൾ. Job News







അധ്യാപക ഒഴിവ്

പെരിയയിലുളള കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. ജൂണ്‍ 2ന് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും, 5ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനും, 6ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനും, 8ന് സിവില്‍ എഞ്ചിനീയറിംഗിനും കൂടിക്കാഴ്ച്ച നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദം. യോഗ്യരായവര്‍ അതാത് ദിവസങ്ങളില്‍ രാവിലെ 10നകം ബയോഡാറ്റ, എല്ലാ അക്കാദമിക / പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്നിക്ക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2234020, 9995681711.



അധ്യാപക ഒഴിവ്

ആലംപാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് (സീനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് ചൊവ്വാഴ്ച്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ എത്തണം. ഫോണ്‍ 9895255427.


അധ്യാപക ഒഴിവ്

ജി.എച്ച്.എസ്.എസ് ബെള്ളൂരില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, എക്കണോമിക്‌സ്, കെമിസ്ട്രി (സീനിയര്‍), ബോട്ടണി, മലയാളം, കന്നഡ (ജൂനിയര്‍) വിഭാഗങ്ങളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം മെയ് 30ന് രാവിലെ 10.30ന്. ഫോണ്‍ 9447955362, 9947682327.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.