പാലക്കാട് ട്രെയിൻ പരിശോധനയിൽ ഹാഷിഷും ചരസും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി. News




പാലക്കാട് ട്രെയിൻ പരിശോധനയിൽ ഹാഷിഷും ചരസും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി.ആലപ്പുഴ ചേർത്തല സ്വദേശികളായ ജിസ്മാൻ (21), അഖിൽ (25) എന്നിവരെ 50.85 ഗ്രാം ഹാഷിഷും, 8.65 ഗ്രാം ചരസ്സും, 0.50 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുമായിട്ടാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ ആർ അജിത്തും സംഘവും പാലക്കാട്‌ ആർ പി എഫ് ടീമും ചേർന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

 

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments