രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. News




രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്ത ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ ആയ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. ഈ വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments