കാത്തിരിപ്പ് വിഫലം; ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. News sad




ആലുവ: ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.ചാന്ദ്നി കുമാരിയെന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.. ആലുവ മാർക്കറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെവെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതൽ കാണാതായത്. ഇവരുടെ വീടിന്റ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ബിഹാർ സ്വദേശിയായ അഷ്ഫാഖ് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ കൈമാറിയെന്ന് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തിന്റെ മൊഴി. 


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq


Comments