മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) പ്രസിഡണ്ടായി സുധീഷ് മുണ്ടേരിയെ തെരഞ്ഞെടുത്തു. News




കണ്ണൂർ കോർപ്പറേഷൻ 'മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി' പ്രസിഡണ്ടായി സുധീഷ് മുണ്ടേരിയെയും വർക്കി ഗ് പ്രസിഡന്റായി എം കെ രവീന്ദ്രനെയും ജനറൽ സെക്രട്ടറിയായി സി പവിത്രനെയും ട്രെഷറർ ആയി സജീവൻ പി എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിൽ വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നല്കി. വിരമിച്ചവർക്കുള്ള പുരസ്ക്കാര വിതരണം ഐഎൻടിയുസി  ജില്ലാ സെക്രട്ടറി എ.എൻ  രാജേഷ് നിർവ്വഹിച്ചു. എംകെ  രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐഎൻടിയുസി ജില്ലാ ട്രഷറർ  എംവി പ്രേമരാജൻ, ഐഎൻടിയുസി കണ്ണൂർ മണ്ഡലം പ്രസിഡന്റ് പ്രേംജിത്ത് പൂചാലി, കെഎംസിഎസ്എ സംസ്ഥാന വൈസ്പ്രസിഡന്റ് പിഎം ബാബുരാജ്, സി പവിത്രൻ, ഒ ഗണേശൻ, ടി വിനോദ്, എം പി പ്രവീൺ, പി എ.ഷീജ,സി എം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments