മാനന്തവാടി പേര്യ - വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും, വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ചാരായവും മാനന്തവാടി എക്സൈസ് പിടികൂടി; പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. News





മാനന്തവാടി പേര്യ - വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും, വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ചാരായവും മാനന്തവാടി എക്സൈസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് എൻ.പി, അജിത് പി, ഇടുക്കി സ്വദേശി അനീഷ് എസ്‌, കണ്ണൂർ സ്വദേശി മാത്യു ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. കേസിലുൾപ്പെട്ട വാഹനവും മേൽ ട്രസ്റ്റിന്റെ പേരിലുള്ളതാണ്. ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രഥമദൃഷ്‌ടിയാലുള്ള വിവരം.
പ്രിവന്റീവ് ഓഫീസർ ജിനോഷിൻറെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എ.സി, പ്രിൻസ് ടി.ജി, ഹാഷിം കെ , സെൽമ കെ ജോസ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. 




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.