പെരിങ്ങത്തൂരിലേക്ക് രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന 31,25,000 രൂപയുമായി യുവാവ് കണ്ണൂർ എക്സൈസ് സ്ക്വാഡിന്റെ പിടിയിൽ.





കണ്ണൂർ: പെരിങ്ങളം ഭാഗത്തു നിന്നും കടത്തുകയായിരുന്ന 31,25,000 (മുപ്പത്തിയൊന്നു ലക്ഷത്തി ഇരുപത്തി അഞ്ചായിരം) രൂപയുമായി ഒരാളെ എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സംഗ്ലി ജില്ലയിലെ കവതുളി വില്ലേജ് ആറ്റുപാടി താലൂക് അനിൽ കദം (39) ആണ് കണ്ണൂർ എക്സൈസ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിപി ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിലാണ് തലശ്ശേരി പെരിങ്ങത്തൂരിലേക്ക് രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന പണം പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, അനിൽകുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ.ടി.കെ വിഷ്ണു .ആർ എസ്, എക്സൈസ് ഡ്രൈവർ സോൾദേവ്.പി എന്നിവർ ഉണ്ടായിരുന്നു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam