ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. Accident kannur news



കണ്ണൂർ: ഇരിട്ടി പുന്നാട് ടൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് കുളം റെയിൽവേ ഗെയ്റ്റിന് സമീപം ഹവ്വാ മൻസിലിൽ സൽമാൻ അലി (24) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന പിക്ക് അപ് വാൻ പാൽ ഇറക്കുവാൻ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം. പരേതനായ അലിയുടെയും ബൽകീസിന്റെയും മകനാണ്. സഹോദരങ്ങൾ: റാബിയ, നാദിയ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടിലെത്തും. ഖബറടക്കം വൈകുന്നേരം തലശ്ശേരി മട്ടാമ്പ്രം പള്ളിയിൽ. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ സൽമാനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. അപകടത്തിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.  ഇരിട്ടി  പോലീസ്, ഫയർഫോഴ്സ് സ്ഥലത്തെത്തി.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments