മദ്യം സമ്മാനമായി പ്രഖ്യാപിച്ച് 'തിരുവോണ ബമ്പർ' എന്ന പേരിൽ കൂപ്പൺ പ്രിന്റ് ചെയ്തു വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. Crime news




കോഴിക്കോട് : മദ്യം സമ്മാനമായി പ്രഖ്യാപിച്ച് 'തിരുവോണ ബമ്പർ' എന്ന പേരിൽ കൂപ്പൺ പ്രിന്റ് ചെയ്തു വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഇരട്ടിച്ചിറ സ്വദേശി ഷിംജിത്ത് എന്നയാളെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബു അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 700 പ്രിന്റ് ചെയ്ത കൂപ്പണുകൾ,കൂപ്പൺ വിറ്റതിന്റെ 300 കൗണ്ടർ ഫോയിലുകൾ എന്നിവ പിടിച്ചെടുത്തു. അബ്കാരി ആക്ട് 55H പ്രകാരമാണ് കേസെടുത്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ അനിൽ ദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു സി പി, വിനു വി വി എക്സൈസ് ഡ്രൈവർ ബിനീഷ് എം എം എന്നിവർ ഉണ്ടായിരുന്നു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments