കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. Crime



കണ്ണൂർ: കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽവെച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവൻറെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇവർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തർക്കം മുറുകിയതോടെയാണ്‌ ദിനേശൻ വീട്ടിൽ നിന്ന് വിറകുകൊള്ളിയെടുത്ത് ദിനേശൻ സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.അംഗൻവാടി വർക്കർ ഗീതയാണ് സജീവന്റെ ഭാര്യ.മക്കൾ: ശ്വേത (നഴ്സിംഗ് സ്റ്റുഡൻ്റ് ബാംഗ്ളുർ )ശ്രേയ, ( വിദ്യാർത്ഥി ).
- ന്യൂസ് ഓഫ് കേരളം.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.