കണ്ണൂർ കോർപ്പറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. Kannur news









കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ പൂക്കളവും, നവനീതം ഓഡിറ്റോറിയത്തിൽ സദ്യയും കലാ മത്സരങ്ങളും സംഘടിപ്പിച്ചു. കെ വി സുമേഷ് എംഎൽഎ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌, ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, തഹസീൽദാർ സുരേഷ് ചന്ദ്ര ബോസ് 
കെ .ടീ. സഹദുള്ള, കെ സി മുഹമ്മദ്‌ ഫൈസൽ, കെ .പി. താഹിർ,  എം.പി.മുഹമ്മദലി, കെ പി പ്രശാന്ത്,  ബി.കെ അഹമ്മദ്, ജ്യോതി ലക്ഷ്മി, അബ്ദുൽ ബാഷിത്,എൻ അനിൽ കുമാർ, തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ, മുൻ കൗൺസിലർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ രാഗേഷ്, എം.പി രാജേഷ് അഡ്വ പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മടത്തിൽ, എൻ സുകന്യ, എൻ ഉഷ, വി കെ ഷൈജു, പി എം ബാബുരാജ്, ടി സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. മേയരുടെ നേതൃത്വത്തിലുള്ള കൗൺസിലർമാരും ജീവനക്കാരും തമ്മിലും വനിതാ കൗൺസിലർമാരും വനിതാ ജീവനക്കാരും തമ്മിലും വാശിയേറിയ കമ്പവലി മത്സരവും നടന്നു.

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.