കണ്ണൂർ : കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ കലുങ്കിൽ ഇടിച്ചു യുവാവ് മരിച്ചു. കണ്ണവം പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. സഹോദരൻ സിനാൻ പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കാർ നെടുംപൊയിൽ ഭാഗത്തുനിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു. വീട്ടിലേക്ക് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. സഹലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments