പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി; ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. News





കണ്ണൂർ : പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശികളായ രണ്ടു പേരിൽ ഒരാളെ കാണാതാവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അത്തായാക്കുന്നു സ്വദേശി സനൂഫ് ആണ് കാണാതായത്. കണ്ണൂരിൽ നിന്നും  അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പിഎ ബിനു മോഹനൻ, മയ്യിൽ ഇൻസ്‌പെക്ടർ ടിപി സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിവരമറിഞ്ഞ് കൂറ്റൻ ജനാവലിയാണ് പാലത്തിനു സമീപം എത്തിച്ചേർന്നത്. ഇതിനാൽ ഇതുവഴിയുള്ള വാഹനഗാതാഗതം തടസ്സപ്പെട്ടു.  ഇന്ന് രാത്രിയോടെ തിരച്ചിൽ നിർത്തി. തുടർന്ന് വീണ്ടും വെള്ളിയാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിക്കും. 

ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments