ഓണം സ്പെഷ്യൽ ഡ്രൈവ്: വൻ വാഷ് ശേഖരം ഉടമസ്ഥനില്ലാത്ത നിലയിൽ പിണറായി എക്സൈസ് കണ്ടെത്തി; പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ്. News




കണ്ണൂർ : പിണറായി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ടി ബഷീറിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ മാങ്ങാട്ടിടം കരിയിൽമുക്ക് കണ്ടേരി എന്ന സ്ഥലത്ത് കലുങ്കിനടിയിൽ 200 ലിറ്റർ ബാരലിൽ ഉദ്ദേശം 190 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി. പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ രാജേഷ് ശങ്കർ ടി.വി. എക്സൈസ് ഓഫീസർമാരായ രജീഷ് രവീന്ദ്രൻ, ശിൽപ കേളോത്ത് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments