നീര്‍ച്ചാല്‍ കോട്ടക്കണ്ണി ഗതാഗതം ബുധനാഴ്ച (സെപ്റ്റംബര്‍ 27) മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചു. News



കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ അധീനതയിലുള്ള നീര്‍ച്ചാല്‍ കോട്ടക്കണ്ണി റോഡിന്റെ കി.മീ 0/030ല്‍ സ്ഥിതി ചെയ്യുന്ന കള്‍വെര്‍ട്ട് കാലപ്പഴക്കത്താല്‍ വളരെ അപകടകരമായ സ്ഥിതിയിലാണുള്ളത്. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ബുധനാഴ്ച (സെപ്റ്റംബര്‍ 27) മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചു. ബദിയടുക്കയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വലതു ഭാഗത്തേക്ക് കോട്ടക്കണ്ണി ജംഗ്ഷനില്‍ നിന്നും മധൂര്‍ പട്ട്‌ല കൊല്ലങ്കാനാ റോഡുവഴി പോവുകയും കാസര്‍കോട് നിന്നും വരുന്ന വാഹനങ്ങള്‍ മധൂര്‍ ക്ഷേത്രം എത്തുന്നതിന് തൊട്ടുമുന്നേ ഇടതുവശത്തുകൂടി മധൂര്‍ പട്ട്‌ല കൊല്ലങ്കാനാ റോഡുവഴി പോകണമെന്നും കാസര്‍കോട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.