കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 30 ഗ്രം എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ; ഗഫൂർ ഇരിട്ടി, ഉളിയിൽ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി.



കണ്ണൂർ: മാരക ലഹരി  മരുന്നുമായ എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ  ഇരിട്ടി  ചാവശ്ശേരി  ഉളിയിൽ  മുല്ലേരികണ്ടി ഹൗസിൽ എം.കെ ഗഫൂറി  (44) നെയാന് 30.128 ഗ്രാം    മെത്താഫിറ്റാമിനുമായി  കണ്ണൂർ  എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ  സർക്കിൾ ഇൻസ്പെക്ടർ പി.പി.  ജനാർദ്ദനൻ അറസ്റ്റ് ചെയ്ത് എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഇരിട്ടി, ഉളിയിൽ ഭാഗത്തു മയക്കു  മരുന്നുകൾ  വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്  അറസ്റ്റിലായ ഗഫൂർ. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.പി.  ജനാർദ്ദനൻ, എക്സ്സൈസ് ഇൻസ്‌പെക്ടർ രാഹുൽരാജ്, പ്രിവന്റ്റീവ്  ഓഫീസർമാരായ  ഷിബു  കെ സി, അസീസ്. എ, പ്രിവന്റിവ്‌ ഓഫീസർ ഗ്രേഡ് ഗാലിദ്. ടി, പങ്കജാക്ഷൻ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ. ടി. കെ, സരിൻരാജ്. കെ, സന്തോഷ്‌. കെ വി,  എക്സ്സൈസ് ഡ്രൈവർ സോൾദേവ്. എം എന്നിവരും ഉണ്ടായിരുന്നു.

'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' ഇനി വാട്സ്ആപ്പ് ചാനലിലും... ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകളും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ...

https://whatsapp.com/channel/0029VaADMJUL2ATselGYlC0H

Comments