കണ്ണൂരിൽ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന. News



കണ്ണൂർ: കണ്ണൂരിൽ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്രീൻ പാർക്ക് റസിഡൻസി റസ്റ്റോറന്റിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി. ഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോർ തുടങ്ങിയവയാണ് പിടിച്ചത്. 
കോർപറേഷൻ ആരോഗ്വ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.സുധീർ ബാബു, കെ.ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
- ന്യൂസ് ഓഫ് കേരളം , കണ്ണൂർ.

Comments