കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. 26




കണ്ണൂർ : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ എട്ടാമത്തെ പ്രതിമയുടെ അനാച്ഛാദനം ചേലോറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. നേരത്തെ മുഴത്തടം ഗവ.യു പി സ്കൂള്‍, പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, താവക്കര യു പി സ്കൂള്‍, ആനയിടുക്ക് എല്‍ പി സ്കൂള്‍, പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂള്‍, എന്നിവിടങ്ങളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിരുന്നു.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ പ്രദീപന്‍, മിനി അനില്‍ കുമാര്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഇന്ദു , ഹെഡ് മാസ്റ്റര്‍ സുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam