കഞ്ചാവുമായി തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ.



 


തിരുവനന്തപുരം : തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയുമായ രാഞ്ചോ ദേവി 1.06 കി.ഗ്രാം കഞ്ചാവുമായും, ജാർഖണ്ഡ് സ്വദേശി ബൽബിർ മണ്ഡൽ 1.07 കി.ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പേട്ട ശ്രീവരാഹത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റിവ് ഓഫീസർ പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ആദർശ്, ജയശാന്ത് ഗോപകുമാർ, വനിത സി. ഇ. ഒ അജിതകുമാരി, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments