രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.




കണ്ണൂർ : രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തായത്തേരു 
സാജിദ് പി എം , പള്ളി മൂപ്പൻ ഹൗസ്, താഴെത്തെരു, കണ്ണൂർ, അനീസ് പി,  ഹൗസ്,കണ്ണൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ (14.12.2023) നുരാത്രി   പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹിപാലത്തിന് സമീപം വെച്ച് രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരിലേക്ക് കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പേഴ്സ് കാണാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ ഇരുവരും പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments