കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം; കോൺഗ്രസ്സ് പോലീസ് സ്റ്റേഷൻ മാർച്ച് നാളെ.




കണ്ണൂർ : കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം. കെ പി സി സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ ബഹുജന പ്രതിഷേധ മാർച്ച് കണ്ണൂർ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു. അഴീക്കോട് നിയോജക മണ്ഡലം വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് രാവിലെ 11 മണിക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്യും. ഉളിക്കൽ സണ്ണി ജോസഫ് എം എൽ എ, ആറളം ചന്ദ്രൻ തില്ലങ്കേരി, ആലക്കോട് പി ടി മാത്യു കൂത്തുപറമ്പ കെ പി സാജു , ധർമ്മടം സജീവ് മാറോളി , ഇരിക്കൂർ ബേബി തോലാനി ,പഴയങ്ങാടി എം പി ഉണ്ണികൃഷ്ണൻ, കൊളവല്ലൂർ കെ സുരേന്ദ്രൻ ,പാനൂർ കെ പി സാജു , തളിപ്പറമ്പ റിജിൽ മാകുറ്റി , കോടിയേരി വി എ നാരായണൻ ,പെരിങ്ങോം അഡ്വ . ബ്രിജേഷ് കുമാർ ,ചെറുപുഴ മഹേഷ് കുന്നുമ്മൽ ,പയ്യന്നൂർ മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കൾ ഉദ്‌ഘാടനം ചെയ്യും. കണ്ണവം സജീവ് മാറോളി, കരിക്കോട്ടക്കരി പി എ നസീർ എന്നിവിടങ്ങളിൽ (വ്യാഴം) മട്ടന്നൂർ- കെ സി മുഹമ്മെദ് ഫൈസൽ , കണ്ണൂർ- ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ,ചക്കരക്കൽ - സജീവ് മാറോളി ,കല്ല്യാശ്ശേരി -രജിത്ത് നാറാത്ത് എന്നിടങ്ങളിൽ വെള്ളിയാഴ്ച്ചയുമാണ് പോലീസ് സ്റ്റേഷൻ മാർച്ച് നടക്കുകയെന്ന് ഡിസിസി പ്രസിഡണ്ട് അറിയിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.