കണ്ണൂർ സിറ്റി: ഹെവൻസ് പ്രി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കൗമാരം കരുത്തോടെ കരുതലോടെ എന്ന ശീർഷകത്തോടെ മോട്ടിവേഷൻ ക്ലാസും സ്നേഹാദര സദസും സംഘടിപ്പിച്ചു. ഹെവൻസ് അങ്കണത്തിൽ നടന്ന അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത സൈക്കോളജിസ്റ്റും ട്രൈനറുമായി ഹാരിസ് മഹമൂദ് കൗമാരക്കാർക്കുള്ള ക്ലാസ് എടുത്തു. ഹെവൻസ് പ്രി സ്കൂൾ മാനേജർ ബി ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ഹെവൻസ് ഫെസ്റ്റ് 2023 ലെ മികച്ച സേവനത്തിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എം സി അബ്ദുൽ ഖല്ലാക്ക്, പി എം റയീസ് (തണൽ), നജ നവാസ്, നജ നിസ്വ, ആയിശ സിയ, ഫാത്തിമ ഹന്ന, ഷിഫ അംന, സജ ഷാഹിദ്, മികച്ച ഐടി സേവനത്തിന് റിഷാന ടീച്ചർ എന്നിവർക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു. പ്രിൻസിപ്പാൾ ഫെമിന ടീച്ചർ, അബു അൽമാസ്, കെ വി മുഹമ്മദ് അശ്രഫ്, എം റഫീഖ് തുടങ്ങിയവർ സംസാരിച്ചു.



Comments