കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹെലിടൂറിസം പദ്ധതി.






കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹെലിടൂറിസം പദ്ധതി. പുരവഞ്ചികൾക്കും കാരവൻ ടൂറിസത്തിനും ശേഷം മലയാളികൾക്ക് ലഭിക്കുന്ന പുതു അനുഭവമാകും ഹെലി ടൂറിസം. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഹെലി ടൂറിസം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിൽ നഷ്ടമാകുന്ന സമയം പരമാവധി കുറച്ച് കൂടുതൽ സ്‌ഥലങ്ങളും, കാഴ്ചകളും അനുഭവവേദ്യമാക്കാൻ ഹെലിടൂറിസം പദ്ധതി സഹായകരമാകും.
സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്തുള്ള നിലവിലുള്ള ഹെലിപാടുകൾ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടിയാണ് ഹെലിടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

ഹെലി ടൂറിസം വെബ്സൈറ്റ് ലിങ്ക് 

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments