സംസ്ഥാന തല ബീച്ച് ജൂഡോ മത്സരം.




കണ്ണൂർ : എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാന തല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
മയ്യിൽ താമസിക്കുന്ന മുഹമ്മദലി - സുമയ്യ ദമ്പതികളുടെ മകനാണ്.
മയ്യിൽ ഐ.ടി.എം കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് സുഫിയാൻ.
ഗുസ്തിയിലും കരേട്ടയിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. അടുത്ത മാസം ഹരിയാനയിൽ വെച്ച് നടക്കുന്ന നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രധിനിതീകരിച്ചു മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments