ബേക്കൽ എസ് ഐ ആയിരുന്ന എം. രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും. News





കാസർക്കോട് : ബേക്കൽ എസ് ഐ ആയിരുന്ന എം. രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും ,25000രൂപ പിഴയും. പിഴയ sച്ചില്ലെങ്കിൽ 15 മാസം അധികതടവും. 2014 ഫെബ്രുവരി എഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി കല്ലിങ്കൽ എന്ന സ്ഥലത്തുവെച്ച് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച ബേക്കൽ എസ്.ഐ ആയിരുന്ന എം. രാജേഷിനെ മണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പൂച്ചക്കാട് റഹ്മത്ത് അബ്ദുൾ ജലീൽ പി.s/o റോഡിൽ ബിസ്മില്ല മൻസിലിൽ കുഞ്ഞാമദ് (39} നെയാണ് കാസർക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷ വിധിച്ചത്. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർമാരായിരുന്ന പി.കെ സുധാകരൻ, ടി. പി സുമേഷ് എന്നിവരും തുടർന്ന് കേസന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് യു.പ്രേമനാണ്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർമാരായ കെ.ബാലകൃഷ്ണൻ, ജി.ചന്ദ്രമോഹൻ എന്നിവർ ഹാജരായിരുന്നു.
- ന്യൂസ്‌ ഓഫ് കേരളം.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.