കണ്ണൂർ : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 29-02-2024 ന് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാർ ഐ. പി. എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സതീശൻ മാടൻ, ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ( ഗ്രേഡ് ) ഹരിദാസൻ പി പി, കൺട്രോൾ റൂം പാനൂർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) രാജൻ ആർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് കണ്ണൂർ എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്.




Comments