തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.



കണ്ണൂർ : തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്. ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപാസിന്റെ മുകളിൽ നിന്ന് വീണിട്ടാണ് സെൻറ് ജോസഫ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് നിദാൽ (17) മരണപ്പെട്ടത്. മുഴപ്പിലങ്ങാട് സീതിന്റെ പള്ളിക്ക് സമീപം താമസിക്കുന്ന നിദാൽ രാത്രി എട്ടുമണിയോടെയാണ് താഴേക്ക് വീണത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments