ഏച്ചൂർ മാച്ചേരിയിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.




കണ്ണൂർ : ഏച്ചൂർ മാച്ചേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ്സിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം മാച്ചേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ പന്നിയോട്ട് സ്വദേശി പി സജാദ് (25) ആണ് മരിച്ചത്. മൃതദേഹം കണ്ണൂർ ഗവൺമെന്റ്  ആശുപത്രിയിൽ.  നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments