കണ്ണൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു.




കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ വാഹനാപകടത്തില്‍ ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി (34) യാണ് മരിച്ചത്. തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ടാക്‌സി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാക്കയങ്ങാട്-തില്ലങ്കേരി റോഡില്‍ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോ ടാക്‌സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.ചെറുകുന്ന് മാക്കുന്ന് സ്വദേശിയായ മുസമ്മില്‍ ഇര്‍ഫാനി കണ്ണാടിപ്പറമ്പ് ജുമാ മസ്ജിദിലാണ് ആദ്യം ഖത്തീബായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ മുരിങ്ങോടി മഹല്ലില്‍ ഖത്തീബാണ്. മാക്കുന്ന് ദാറുല്‍ അബ്‌റാറില്‍ ഇബ്രാഹിം മുസ്ലിയാരുടെ മകനാണ്. മാതാവ്: ആയിഷ, ഭാര്യ: ഖദീജ(ഊര്‍പ്പള്ളി), മകന്‍: മുജ്ത്തബ(രണ്ടു വയസ്), സഹോദരങ്ങള്‍: മഷൂദ്, മുബഷിര്‍, മുഹ്‌സിന്‍. കബറടക്കം പിന്നീട്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments