കണ്ണൂർ : ജയിലിൽ ലഹരി കടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കൂത്തുപറമ്പ് പോലീസ് പിടികൂടി. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിൽ പി.കെ അർഷാദിനെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ടി. എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഖിൽ, സിപിഒ അഷ്റഫ്, സമന്യ, പ്രശോഭ്, ഗിരീഷ്, മഹേഷ്, കണ്ണവം പോലീസ് സ്റ്റേഷൻ സിപിഒ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സബ് ജയിലിൽ ലഹരിവസ്‌തുക്കൾ എറിഞ്ഞു കൊടുത്ത സംഭവത്തിലാണ് പ്രതിയെ പോലീസ് കണ്ണൂർ തോട്ടടയിൽ വെച്ച്പിടികൂടിയത്.ഈ കേസിലെ കൂട്ട് പ്രതിയായ ഉനൈസിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

Comments