ജനാധിപത്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു : ബഷീർ കണ്ണാടിപ്പറമ്പ്.




കണ്ണൂർ : ജനാധിപത്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും  ബിജെപി സര്‍ക്കാര്‍ ദുരുപയോഗം   ചെയ്യുന്നുവെന്നു എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്  പറഞ്ഞു. എസ്.ഡി.പി.ഐ കണ്ണൂർ  മണ്ഡലം നേതൃത്വ  സംഗമം  ഉദ്ഘാടനം  ചെയ്തു  സംസാരിക്കുകയായിരിന്നു അദ്ദേഹം. 
നോട്ട് നിരോധനം,  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയല്‍, ജിഎസ്ടി, ഇലക്ടറല്‍ ബോണ്ട്, പൗരത്വ ഭേദഗതി നിയമം എന്നീ പരിഷ്‌കാരങ്ങളെല്ലാം ജനവിരുദ്ധമായി മാറി.  ഈ പാതയില്‍ ഒടുവിലത്തേതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പരിഷ്‌കാരം.  ഈ ദിശയില്‍ രാജ്യം  മുന്നോട്ടുപോകുന്നത് തടയാന്‍  രാജ്യത്തെ  പൗരന്മാർക്ക്  കഴിയണമെന്നും  വോട്ടവകാശം  കൃത്യമായി  വിനിയോഗിക്കണമെന്നും  അദ്ദേഹം അഭ്യർത്ഥിച്ചു. എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം പ്രസിഡൻ്റ്   പി.സി ശഫീഖ്  അദ്ധ്യക്ഷത വഹിച്ചു,  ജില്ലാ വൈസ് പ്രസിഡൻ്റ്   എ. ഫൈസൽ,  മണ്ഡലം സെക്രട്ടറി   ഇഖ്ബാൽ പൂക്കുണ്ടിൽ,  ട്രഷറർ   റഫീഖ് കസാന കോട്ട തുടങ്ങിയവർ സംസാരിച്ചു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments