കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. 16 May 2024



കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ സബിന്‍ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിരേ വരികയായിരുന്ന സബിന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments