കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനെയും പിടികൂടി.




കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനെയും പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ പപ്പനാസം മണൽമെടു തെരു രഞ്ചിത്താ (34) ണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. വാരം മതുക്കോത്തെ പി.വി സൂര്യൻ, വലിയന്നൂരിലെ ആനന്ദൻ എന്നിവരെയും കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ക്വാഡ് കോയമ്പത്തൂരിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments