കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ.



കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചക്ക് എത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേർ പിടിയിൽ. വലിയന്നൂർ മതുക്കോത്ത് കുണ്ടു കോളനിയിൽ പി.വി സൂര്യൻ (42), ഭാര്യ പിതാവ് വലിയന്നൂരിലെ ആനന്ദൻ (55) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ടോമി ജെ മറ്റം, എസ് ഐമാരായ സവ്യസാചി, പി പി ഷമീൽ, എം അജയൻ, എസ്.സി.പി.ഒമാരായ നാസർ, ഷൈജു, റമീസ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ടൗൺ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 16 ന് പുലർച്ചെയാണ് ചാലാട് അമ്പലത്തിന് സമീപത്തെ കെ വി കിഷോറിൻ്റെ വീട്ടിൽ പ്രതികൾ കവർച്ചക്ക് എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയും മകൻ അഖിനും ചെറുത്തപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂട്ട് മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
- അബൂബക്കർ പുറത്തീൽ, ന്യൂസ്‌ഓഫ്കേരളം.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.