ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി നിലനിർത്താൻ പ്രചോദനമാകട്ടെ; വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.



തിരുവനന്തപുരം: വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപ്പെരുന്നാൾ പകർന്നു നൽകുന്നതെന്ന് ബലിപ്പെരുന്നാൾ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ  ഈദ് സന്ദേശം : 

പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ.
എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.
ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.
പിണറായി വിജയൻ
മുഖ്യമന്ത്രി.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments