കോഴിക്കോട് മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും 100000/- രൂപ പിഴയും.



കോഴിക്കോട് മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും 100000/- രൂപ പിഴയും ശിക്ഷ വിധിച്ചു. എന്‍.ഡി.പി.എസ്. ക്രൈം നമ്പര്‍ 04/2023 കേസിലെ പ്രതിയായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷ്റഫ് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 12.01.2023 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 163.58 ഗ്രാം MDMA യുമായി കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ ശരത് ബാബുവും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് അസി. എക്സൈസ് കമ്മീഷണര്‍ ശ്രീ. എം.സുഗുണന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശ്രീ. ഇ.വി.ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ബഹു. വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് ശ്രീ.ബൈജു വി.ജി ആണ് വിചാരണ നടത്തി പ്രതിയെ ശിക്ഷിച്ചത്. 



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments