കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 78 -ാമത് സ്വാതന്ത്ര്യ ദിന പരേഡിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തി.



കാസർകോട്: കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 78 -ാമത് സ്വാതന്ത്ര്യ ദിന പരേഡിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കാസർകോട് ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി ഐ.പി.എസ്, ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ.എ.എസ്, മറ്റ് വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. പോലീസ്, എക്സൈസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവർ സ്വതന്ത്ര്യദിന പരേഡിൽ അണിനിരന്നു. കാസർകോട് ഇൻസ്‌പെക്ടർ നളിനാക്ഷൻ പരേഡ് കമാണ്ടറും, മേൽപ്പറമ്പ് സബ്ബ് ഇൻസ്പെക്ടർ അനീഷ് സെക്കന്റ്‌ ഇൻ കമാണ്ടറുമായി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments