യാത്രയയപ്പ് നൽകി.




കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ട്രാൻസ്ഫറായിപ്പോവുന്ന നാരായണൻ ടി ഐ.പി.എസ്സിന് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തിയ ചടങ്ങിൽ മാനന്തവാടി ഡി.വൈ.എസ്.പി കെ.എസ് ഷാജി അദ്ധ്യക്ഷനായി. ബിജുരാജ് (ഡി.വൈ.എസ്.പി, കല്പറ്റ), എം.എം അബ്ദുൾകരീം (ഡി.വൈ.എസ്.പി, എസ്.എം.എസ് ), എം.കെ ഭരതൻ ( ഡി.വൈ.എസ്.പി, നാർകോട്ടിക് സെൽ ), എം.എ സന്തോഷ്‌ (കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌), ഇർഷാദ് മുബാറക് (കേരളാ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.